ഓ മൈ ഗോഡിൽ ഒരു ടവറിന്റെ പണിയ്ക്കായി ഒരു ചെറുപ്പക്കാരൻ എത്തുന്നതും അദ്ദേഹത്തിന് കൊടുക്കുന്ന പണിയുമാണ് എപ്പിസോഡിൽ പറയുന്നത്. ടവറിന്റെ റെയ്ഞ്ച് സാറ്റലൈറ്റിലിരുന്ന് കൺട്രോൾ ചെയ്യുന്നു എന്ന് പറഞ്ഞ് ചെറുപ്പക്കാരനെ വട്ടം കറക്കുന്നതാണ് എപ്പിസോഡിൽ ചിരി പടർത്തുന്നത്.

oh-my-god

ഒടുവിൽ സ്ഥിരമായി പണി ചെയ്തിരുന്ന ആൾ എത്തി പുതിയ പണിക്കാരനെ പറഞ്ഞു വിടാൻ ഒരുങ്ങുന്നതും തുടർന്ന് കൂട്ടുകാരെയും വിളിച്ച് അടിക്കാൻ അയാൾ എത്തുമ്പോഴാണ് പ്രാങ്ക് ഷോ ആണെന്ന് മനസിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പറണ്ടോടിനടുത്ത് ഒരു മലയോരത്ത് വച്ചായിരുന്നു ഷൂട്ടിംഗ് .