lal

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് കഴിഞ്ഞ ദിവസം രാത്രി രാജ്യം മുഴുവൻ ദീപം തെളിയിച്ചു. എന്നാൽ പെട്രോൾ പമ്പിന് മുന്നിലാണ് ദീപ തെളിയിക്കുന്നതെങ്കിൽ അവസ്ഥ എന്താകും. വലിയ ദുരന്തം തന്നെ ഉണ്ടായേക്കാം.

അത്തരത്തിലൊരു ചിത്രവും ട്രോളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.'കാട്ടുപോത്തിന് എന്ത് ഏത്തവാഴ' എന്ന അടിക്കുറിപ്പോടെ നടനും സംവിധായകനുമായ ലാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ട്രോൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

lal

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രിൽ അഞ്ചിന് ഒമ്പതിന് ഒമ്പത് മിനിറ്റ് ജനങ്ങൾ വീടുകളിൽ ഐക്യദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസങ്ങൾക്ക് മുമ്പേ ആഹ്വാനം ചെയ്‌തിരുന്നു. ജാതി,മത,രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകൾ തിരിതെളിയിച്ചിരുന്നു.