coronavirus
coronavirus

വാഷിംഗ്‌ടൺ: ഭൂമിയെ പിടിച്ചുലച്ച് കൊവിഡ് മഹാമാരിയുടെ വിളയാട്ടം തുടരവെ മരണസംഖ്യ 70,344 ആയി. ഇതുവരെ 1,285,261 പേരെ രോഗം ബാധിച്ചു. യു.എസിൽ മരണം പതിനായിരത്തോളമായി. രോഗബാധിതരുടെ എണ്ണം മൂന്ന്‌ലക്ഷം കവിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറ്റി മറിച്ച പേൾ ഹാർബർ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയാണ് രാജ്യം അഭിമുഖീകരിക്കാൻ പോകുന്നതെന്ന് യു.എസ് സർജൻ ജനറൽ ജെറോം ആദംസ് പറഞ്ഞു. വരുന്ന ആഴ്ചയിൽ യു.എസിൽ മരണസംഖ്യ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ലോകരാജ്യങ്ങളിൽ പടരുമെന്ന സൂചന ലഭിച്ചിട്ടും ട്രംപ് ഭരണകൂടം വേണ്ടത്ര മുൻകരുതൽ എടുത്തില്ലെന്നും പലരും ആരോപിക്കുന്നുണ്ട്.അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ മരണസംഖ്യ താരതമ്യേന കുറഞ്ഞിട്ടുണ്ട്. 24 മണിക്കൂറിനിടെ ഇറ്റലിയിൽ 525, സ്‌പെയിനിൽ 674 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലേത് അപേക്ഷിച്ച് ഇത് കുറവാണ്ഇറ്റലിയിൽ ആകെ മരണസംഖ്യ 15887 ആണ്.സ്പെയിനിലും മരണം 13055 ആയി.