covid-19

കൊല്ലം: കൊവിഡ് 19 രോഗബാധയെ തുടർന്ന് കൊട്ടാരക്കര ഓടനാവടം സ്വദേശിനി ലണ്ടനിൽ മരണമടഞ്ഞു. ഓടനാവട്ടം കട്ടയിൽ ദേവി വിലാസത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഇന്ദിര(72) ആണ് മരിച്ചത്. മുട്ടറ ഗവ.എച്ച്.എസ്.എസിലെ വിരമിച്ച അദ്ധ്യാപികയായ ഇന്ദിര ലണ്ടനിൽ നേഴ്സായ മൂത്തമകൾ ദീപയ്ക്കൊപ്പമായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്ദിരയെ ഐ.സി.യുവിൽ നിന്നും കഴിഞ്ഞ ദിവസം വാർഡിലേക്ക് മാറ്റിയിരുന്നു.

നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയെങ്കിലും വിമാന സർവ്വീസ് ഇല്ലാഞ്ഞതിനാൽ ആശുപത്രിയിൽത്തന്നെ കഴിഞ്ഞു. വാർഡിൽ ചികിത്സയിൽ കഴിയവെയാണ് കൊവിഡ് ബാധിച്ചതെന്നാണ് വിവരം. മൃതദേഹം ലണ്ടനിൽ സംസ്കരിക്കും. ഇളയ മകൾ: ഗീത (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, അടൂർ മുനിസിപ്പാലിറ്റി). മരുമക്കൾ: ദീപക്, സജീവ്.