ചെന്നൈ: തമിഴ്നാട്ടിൽ മദ്യത്തിനു പകരം വാർണിഷിൽ പെയിന്റ് കലർത്തി കുടിച്ച മൂന്നുപേർ മരിച്ചു. ചെങ്കൽപെട്ട് സ്വദേശികളായ ശിവശങ്കർ, പ്രദീപ്, ശിവരാമൻ എന്നിവരാണ് മരിച്ചത്. ലോക്ക് ഡൗൺ കാരണം തമിഴ്നാട്ടിലും മദ്യശാലകൾ പൂട്ടിയിരിക്കുകയാണ്.
ഞായറാഴ്ച ഛർദ്ദിച്ച് അവശനിലയിൽ കണ്ടെത്തിയ ഇവരെ ചെങ്കൽപേട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.