covid-

ന്യൂഡൽഹി : കൊവിഡ് രോഗത്തെ തുടർന്ന് രാജ്യം ലോക്ക് ഡൗൺ ചെയ്തിരിക്കുകയാണ്. ഇതിനിടയിലാണ് ഒരിക്കൽ രോഗം ബാധിച്ച് ഭേദപ്പെട്ടവർക്ക് വീണ്ടും രോഗം ബാധിക്കില്ലെന്ന തരത്തിൽ വാദങ്ങൾ ഉയർന്നുവരുന്നത്. രോഗം ബാധിച്ച് ഭേദമായവർക്ക് വൈറസിനെ പ്രതിരോധിക്കാൻ ശേഷി ഉണ്ടാകുമെന്നാണ് ഈ വാദത്തിന് ആധാരമായി പറയുന്നത്. രോഗം ഭേദമായി കുറച്ച് മാസത്തേക്ക് രോഗം വരില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ ശാസ്ത്രീയമായി ഈ വാദത്തിന് യാതോരു തെളിവുകളും ഇല്ലെന്നതാണ് സത്യം.

വൈറസ് ബാധിച്ചാൽ ശരീരത്തിന്റെ പ്രതിരോധ പടയായ ശ്വേത രക്താണുക്കൾ ആന്റെിബോഡികളെ സ്വാഭാവികമായും ഉൽപ്പാദിപ്പിക്കും, ഇത് രോഗത്തിൽ നിന്നും ശരീരത്തെ പ്രതിരോധിക്കുകയും ചെയ്യും. എന്നാൽ ചില വൈറസുകളുടെ സ്വഭാവവും രൂപഘടനയും ഇടയ്ക്കിടെ മാറികൊണ്ടിരിക്കും. ഈ കാരണത്താൽ തന്നെ മരുന്നുകളും ഇത്തരം വൈറസുകൾക്ക് എതിരെ ഫലപ്രദമല്ല. ഇത്തരതിലൊരു വൈറസാണ് കൊവിഡ് രോഗത്തിന് കാരണമാകുന്ന നോവൽ കൊറോണ വൈറസ്. ഇതിനാൽ തന്നെ രോഗം ഭേദമായ ഒരാൾക്ക് രൂപമാറ്റം സംഭവിച്ച മറ്റൊരു വൈറസിലൂടെ കൊവിഡ് ബാധിക്കാൻ സാധ്യതയുണ്ട്.

ചെെനയിൽ കുരങ്ങുകളിൽ നടത്തിയ പരീക്ഷണത്തിൽ രോഗം ബാധിച്ച 3 കുരങ്ങൻമാരെ ഒരുമിച്ച് താമസിപ്പിച്ചിരുന്നു. നാല് ആഴ്ച്ച കൊണ്ട് തന്നെ രോഗം ഭേദമായി. എന്നാൽ ഇതേ കുരങ്ങുകൾക്ക് രോഗം വീണ്ടും സ്ഥിരികരീകരിച്ചു. മനുഷ്യനുമായി അടുത്ത് ജനിതക സാമ്യമുളള ജീവിയാണ് കുരങ്ങ് എന്നത് ശ്രദ്ധേയമാണ്. അതേസമയം രോഗം ഭേഗമായ വ്യക്തി കർശനമായും 14 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.