ഡബ്ലിൻ: രാജ്യം കോവിഡിനെ നേരിടുമ്പോൾ ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ വീണ്ടും ഡോക്ടർ കുപ്പായമണിഞ്ഞു.
ആഴ്ചയിൽ ഒരു ദിവസം ഐറിഷ് മെഡിക്കൽ സംഘത്തോടൊപ്പം ഡോക്ടറായി ലിയോ ഉണ്ടാകും. ഡബ്ലിനിലെ ട്രിനിറ്റി സർവകലാശാലയിൽ നിന്ന് 2003ലാണ് ലിയോ മെഡിക്കൽ ബിരുദം നേടിയത്. 2013വരെ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു.വരദ്കറിന്റെ പിതാവ് ഡോക്ടറും അമ്മ നഴ്സുമാണ്. രണ്ട് സഹോദരിമാരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ യോഗ്യത നേടിയ എല്ലാവരോടും സേവനരംഗത്തേക്ക് തിരിച്ചെത്താൻ ഐറിഷ് സർക്കാർ ആവശ്യപ്പെട്ടിരുന്നു.