jibril-

ട്രിപ്പോളി: ലിബിയ മുൻ പ്രധാനമന്ത്രി മഹ്‌മൂദ് ജിബ്രിൽ കോവിഡ് ബാധിച്ച്‌ മരിച്ചു. 73 വയസായിരുന്നു. വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈജിപ്തിലെ കെയ്‌റോയിൽ ചികിത്സയിലായിരുന്നു. 2012 ലാണ് മഹ്‌മൂദ് ജിബ്രിൽ ലിബിയൻ പ്രധാനമന്ത്രിയാകുന്നത്.
ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫിയുടെ മരണശേഷം ലിബറൽ പാർട്ടികൾ ചേർന്ന് രൂപീകരിച്ച നാഷണൽ ഫോഴ്‌സസ് അലയൻസ് തലവനായിട്ടാണ് മഹ്മൂദ് ജിബ്രിൽ ആദ്യമായി സർക്കാർ രൂപീകരിക്കുന്നത്. ലിബിയയിൽ ഇതുവരെ 18 കൊവിഡ് കേസുകളേ റിപ്പോർട്ട് ചെയ്തിട്ടുള്ളു.ജിബ്രിൽ താമസിച്ചിരുന്ന ഈജിപ്തിൽ 1173 കൊവിഡ് കേസുകളും 78 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.