തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് ആശ്വാസമായി 20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ജനകീയ ഹോട്ടൽ ഇന്ന് മുതൽ നഗരത്തിൽ പ്രവർത്തിച്ച് തുടങ്ങുമെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു. നഗരസഭയും കുടുംബശ്രീയും ചേർന്നാണ് നടത്തിപ്പ്. ഓവർ ബ്രിഡ്ജിന് സമീപമുള്ള നഗരസഭയുടെ ഗോൾഡൻ ജൂബിലി ബിൽഡിംഗിലാണ് ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിക്കുന്നത്. 25 രൂപയ്ക്ക് ജനകീയ ഹോട്ടലിൽ നിന്നും ഊണ് വീടുകളിലെത്തും. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കുടുംബശ്രീ ജീവനക്കാർക്ക് പുറമേ നഗരസഭയുടെ വോളന്റീയർമാരും ഹോം ഡെലിവറിയ്ക്കായി ജനകീയ ഹോട്ടലിനെ സഹായിക്കും.
തുടക്കത്തിൽ ബഡ്ജറ്റ് ഊണ് മാത്രമാണ് ആരംഭിക്കുന്നതെങ്കിലും ആവശ്യക്കാർ കുടുന്നതിനനുസരിച്ച് കുറഞ്ഞ നിരക്കിൽ പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും ഇവിടെ നിന്ന് ലഭ്യമാക്കും. ഭക്ഷണം ഓർഡർ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പരുകൾ ഫോൺ: 7034001843,7012285498, 6235740810.