കാൺപൂർ: തനിക്ക് മികച്ച സൗകര്യങ്ങൾ ചെയ്തുനൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊവിഡ് രോഗബാധിതനായ യുവാവ്. ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. കഴിഞ്ഞ മാസം ഡൽഹിയിലെ നിസാമുദീനിൽ നടന്ന തബ്ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത യുവാവിൽ നടത്തിയ പരിശോധനയിൽ ഇയാളെ കൊവിഡ് 19 രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു.
ഇതോടെ, കാൺപൂർ നഗരത്തിലെ സർസോൾ കമ്മ്യൂണിറ്റി സെന്ററിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനെ ഇവിടെത്തന്നെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കാൺപൂരിലെ മന്ധനയിലുള്ള മെഡിക്കൽ കോളേജിൽ നിന്നുമാണ് ഇയാളെ കമ്മ്യൂണിറ്റി സെന്ററിലേക്ക് കൊണ്ടുവന്നത്. എന്നാൽ തനിക്ക് നൽകിയ മതിയാകില്ലെന്ന് പരാതി പറഞ്ഞ യുവാവ് ഡോക്ടറുടെ മുറിയിൽ കയറി വാതിലടച്ച ശേഷം അദ്ദേഹത്തിന്റെ മുഖത്തേക്ക് തുപ്പുകയായിരുന്നു.
തുടർന്ന് ആക്രമാസക്തനായ യുവാവിനെ നിയന്ത്രിക്കാൻ പൊലീസിനെ വിളിക്കേണ്ടതായി വന്നുവെന്നാണ് ആശുപത്രിയുടെ മെഡിക്കൽ എസ്.എൽ വർമ്മ പറയുന്നത്. തബ്‌ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത ശേഷം അടുത്തിടെയാണ് ഇയാൾ കാൺപൂർ നഗരത്തിലേക്ക് മടങ്ങിയെത്തുകയും ശേഷം നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തത്.