മനില: ഫലിപ്പീൻസിൽ ലോക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുകയും ഇത് തടഞ്ഞ ആരോഗ്യപ്രവർത്തകനെ ആക്രമിക്കാനും ശ്രമിച്ച 63കാരനെ സൈന്യം വെടിവച്ച് കൊന്നു. ഇയാൾ മാസ്ക് ധരിക്കാതെയാണ് പുറത്തിറങ്ങിയതെന്നും മദ്യപിച്ചിരുന്നിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ഇയാളുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സമാന സംഭവം കഴിഞ്ഞ ദിവസം നൈജീരിയയിലും നടന്നിരുന്നു.
ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിക്കുന്നവരെ വെടിവെച്ചു കൊല്ലാൻ ഫിലിപ്പീൻസ് പ്രസിഡന്റ് അനുവാദം നൽകിയിരുന്നു.