മനില: കൊവിഡിനെതുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഫിലിപ്പീൻസിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയയാളെ പൊലീസ് വെടിവച്ചു കൊന്നു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും സുരക്ഷാ ഉദ്യാഗസ്ഥനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തയാളെയാണു വെടിവച്ചുവീഴ്ത്തിയതെന്ന് പൊലീസ് അറിയിച്ചു.
ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിക്കുന്നവരെ വെടിവച്ചുകൊല്ലാൻ ഫിലിപ്പീൻസ് പ്രസിഡന്റ് പൊലീസിനും പട്ടാളത്തിനും അനുവാദം നൽകിയിരുന്നു. മനിലയിലെ പിന്നാക്ക മേഖലയിൽ ഭക്ഷണം കിട്ടാതെ പ്രതിഷേധിച്ചവർക്കെതിരെ സൈന്യം പട്ടാളമുറ പ്രയോഗിച്ചിരുന്നു.
ഫിലിപ്പീൻസിൽ 3,414 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 152 പേർ ഇത് വരെ മരിച്ചു. പുതിയതായി നൂറു കണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ച കോവിഡ് മുൻകരുതൽ തെറ്റിക്കുന്നവരെ വെടിവച്ചു കൊല്ലുമെന്ന റോഡിഗ്രോ ഡ്യൂറ്റേർട്ടെയുടെ പ്രസ്താവന പുറത്തു വന്നതോടെ വൻപ്രതിഷേധമാണ് രാജ്യാന്തര തലത്തിൽ ഉയർന്നത്.