തിരുവനന്തപുരം: പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയിലൂടെയും സൊമാറ്റോയിലൂടെയും മുരള്യയുടെ ഉത്‌പന്നങ്ങൾ ഇനി വീട്ടിലെത്തും. ഉപഭോക്താക്കൾക്ക് വീടുകളിൽ ഇരുന്നുതന്നെ മുരള്യയുടെ പോഷക സമ്പന്നമായ പാലും മറ്റു ഡയറി ഉത്‌പന്നങ്ങളും ഓർഡർ ചെയ്‌ത് വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സൊമാറ്റോയുടെ സേവനം കൊച്ചിയിൽ ലഭ്യമാണ്.
മുരള്യയുടെ ഉത്‌പന്നങ്ങൾ എല്ലാ കടകളിലും ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. അതേസമയം, ലോക്ക്ഡൗൺ മൂലം പുറത്തുപോയി സാധനങ്ങൾ വാങ്ങാനാവാത്തവരുടെ സൗകര്യാർത്ഥമാണ് ഓൺലൈനിലൂടെ ഉത്‌പന്നങ്ങൾ ലഭ്യമാക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു ഡയറി ബ്രാൻഡ് സ്വിഗ്ഗിയുമായും സൊമാറ്രോയുമായും സഹകരിച്ച് ഉത്‌പന്നങ്ങൾ ഉപഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്നത്.