തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാനും എം.ഡിയുമായ എൻ.എസ് പിള്ളയെ ദക്ഷിണ മേഖല വൈദ്യുതി ഉത്പാദക പ്രസരണ ഏകോപന സംവിധാന കേന്ദ്രത്തിന്റെ (എസ്.ആർ.പി.സി) ചെയർമാനായി നിയമിച്ചു. ഏപ്രിൽ ഒന്ന് മുതൽ ഒരു വർഷത്തേക്കാണ് ഈ അധിക ചുമതല. ബംഗളുരുവാണ് എസ്.ആർ.പി.സിയുടെ ആസ്ഥാനം. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, കർണാടകം, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ വൈദ്യുത ഉത്പാദന പ്രസരണ ഉപഭോഗ സംവിധാനങ്ങളുടെ ഏകോപനവും നിയന്ത്രണവും നിർവഹിക്കുന്ന വൈദ്യുത മേഖലയിലെ ഒരു സുപ്രധാന സംവിധാനമാണ് എസ്. ആർ.പി. സി.