manju-tiwari-

ലഖ്‌നൗ: കൊവിഡ് പ്രതിരോധത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യം ഒന്നാകെ ഐക്യദീപം തെളിച്ച ഇന്നലെ ആകാശത്തേയ്ക്ക് വെടിയുതിർത്ത വനിതാ നേതാവിനെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ മഹിളാമോർച്ച ബൽറാംപൂർ യൂണിറ്റ് അദ്ധ്യക്ഷയായ മഞ്ജു തിവാരിയാണ് ഇന്നലെ രാത്രി ആകാശത്തേയ്ക്ക് വെടിയുതിർത്തത്.. സംഭവം വിവാദമായതോടെ ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ.

മഞ്ജു വെടിയുതിർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ചാണ് മഞ്ജു തിവാരിയെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തത്. 'മൺചെരാതുകളും മെഴുകുതിരികളും കൊണ്ട് ഐക്യദീപം തെളിച്ചത് കണ്ടപ്പോൾ എനിക്ക് ദീപാവലി ആണെന്ന് തോന്നി. ഈ ആവേശത്തിലാണ് വെടിവച്ചതെന്ന് മഞ്ജു തിവാരി പറഞ്ഞു.. സംഭവത്തിൽ തെറ്റ് അംഗീകരിച്ച് മാപ്പ് പറയുന്നതായും അവർ വ്യക്തമാക്കിയിരുന്നു.