കൊവിഡിനെ ചെറുക്കാൻ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണോ എന്ന കാര്യം ലോകാരോഗ്യ സംഘടന പുനഃപരിശോധിക്കുകയാണ്. മാസ്‌കിന്റെ അശാസ്ത്രീയ ഉപയോഗം വൈറസ് ബാധയ്ക്ക് തന്നെ കാരണമായേക്കാമെന്ന കണ്ടെത്തലിനെ തുടർന്നാണിത്. കൊവിഡ് വായുവിലൂടെ പകരില്ലെന്നാണ് വാദമെങ്കിലും ചിലർ ഇത് നിഷേധിക്കുന്നുണ്ട്. മാസ്‌കുകൾ പലവിധം സർജിക്കൽ മാസ്‌ക് വായയും മൂക്കും മറയ്ക്കുന്നു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന വലിയ തുള്ളികളെ തടയുന്നു. വായുവഴി പകരുന്ന സൂക്ഷ്മ അണുക്കളെ തടയാൻ പ്രയാസം. ശ്വാസമെടുക്കുമ്പോൾ അരികുകളിലൂടെ അണുക്കൾ പ്രവേശിക്കാം എൻ 95 മാസ്‌ക് മൂക്കും വായും പൂർണമായി മറയ്ക്കുന്നു. കൃത്യമായി ധരിച്ചാൽ, ശ്വസിക്കുമ്പോൾ അണുക്കൾ ഉള്ളിൽ പ്രവേശിക്കാൻ സാദ്ധ്യത കുറവ്. വായുവഴി പകരുന്ന രോഗങ്ങളിൽ നിന്ന് കൂടുതൽ സുരക്ഷ. 95 ശതമാനം സൂക്ഷ്മാണുക്കളെ ചെറുക്കുന്നു. നിലവിലെ മാർഗനിർദ്ദേശങ്ങൾ മാസ്‌ക് ധരിക്കുന്നതിനൊപ്പം ഇടക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകണം ഉപയോഗിച്ച മാസ്‌കുകൾ കൃത്യമായി നശിപ്പിക്കണം. തുമ്മലിന് ശരവേഗം തുമ്മുമ്പോൾ പുറത്തുവരുന്നത് പല വലുപ്പമുള്ള തുള്ളികളാകും. അതിൽ ചെറിയ തുള്ളികൾ 8 മീറ്റർ വരെ സഞ്ചരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അമേരിക്കയിൽ നടന്ന ഒരു പഠനത്തിൽ പറയുന്നത്. രോഗം പടരാതെ തടയാൻ, ചുമയോ തുമ്മലോ ഉള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കാനാണ് നിലവിൽ ഡബ്ലിയു.എച്ച് .ഒ നിർദ്ദേശം.