തിരുവനന്തപുരം:പൊതുമേഖലാ സ്ഥാപനമായ ഔഷധി നിർമ്മിക്കുന്ന ആയുർവേദ മരുന്നുകൾ ജില്ലയിലെ ആവശ്യക്കാ‌‌ർക്ക് വീട്ടിലെത്തിച്ച് നൽകും. മരുന്നിന്റെ ലഭ്യത ഉറപ്പാക്കാൻ വ്യവസായ വകുപ്പിന്റെ കീഴിലുള്ള സംസ്ഥാനതല വ്യവസായ സഹകരണസംഘമായ സിറ്റ്മികോസുമായി ചേർന്നാണ് വീട്ടിലെത്തിക്കുന്നത്. മരുന്നുകളുടെ വില ഡെലിവറി സമത്ത് നേരിട്ടോ ഓൺലൈൻ വഴിയോ അടയ്ക്കാവുന്നതാണെന്ന് ഔഷധി മാനേജിംഗ് ഡയറക്ടർ കെ.വി. ഉത്തമൻ ഐ.എഫ്.എസ് അറിയിച്ചു. മരുന്നുകൾ ആവശ്യമുള്ളവർക്ക് 0471-2317755, 9847288883 എന്ന നമ്പരിൽ വിളിച്ചോ 8075966516, 7907055696 എന്ന നമ്പരിൽ വാട്സ് ആപ്പ് സന്ദേശമയച്ചോ മരുന്ന് ഓഡർ ചെയ്യാം. www.med-store.in എന്ന ലിങ്കിലൂടെ ഓൺലൈൻ വഴിയും മരുന്നുകൾ ആവശ്യപ്പെടാം.