തിരുവനന്തപുരം: കൊവിഡ് വൈറസ് പടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഘട്ടം ഘട്ടം മാത്രമേ പിൻവലിക്കാവൂ എന്ന് സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകി. കേരളത്തിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും സമിതി അഭിപ്രായപ്പെട്ടു. സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
17 പേരടങ്ങിയ വിദഗ്ധ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. രാജ്യത്താകെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏപ്രിൽ 14ന് പിൻവലിക്കുന്ന സാഹചര്യമുണ്ടായാലും സംസ്ഥാനത്ത് മേഖലകൾ തിരിച്ചുവേണം ലോക്ക് ഡൗൺ ഒഴിവാക്കാൻ. ഒറ്റയടിക്ക് ലോക്ക് ഡൗൺ അവസാനിപ്പിക്കുന്നത് തിരിച്ചടിയുണ്ടാകും. ഇത് ഒഴിവാക്കണം.
ആളുകൾ കൂടുന്ന സ്ഥലങ്ങൾ പെട്ടെന്ന് തുറക്കരുത്. ഇവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം. ചില ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.