ന്യൂഡൽഹി : ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം ഭീതിജനകമായ വിധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലെ ഭരണത്തലവൻമാർ വരെ കൊവിഡിന്റെ പിടിയിലാണ്. എന്നാൽ ഇന്ത്യയിൽ ഇതുവരെ ഭരണ രംഗത്തെ ഉന്നതർക്കാർക്കും കൊവിഡ് ബാധിച്ചിട്ടില്ല. അതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം ഉണ്ടായത്
ഒരു പ്രമുഖ ഹിന്ദി വാർത്താ ചാനലിന്റെ പേരിലുളള സ്‌ക്രീൻ ഷോട്ട് ഉപയോഗിച്ചായിരുന്നു വ്യാപകമായി ഈ വാർത്ത് പ്രചരിച്ചത്. അമിത് ഷായുടെ ചിത്രത്തിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് എന്നാണ് ബ്രേക്കിംഗ് ന്യൂസായി നല്‍കിയിരിക്കുന്നത്. ഇത് പൂർണമായും മോർഫ് ചെയ്ത ചിത്രമാണെന്നും അമിത് ഷായ്ക്ക് കൊവിഡ് ഉണ്ട് എന്നത് വ്യാജ പ്രചാരണമാണെന്നും ആശയക്കുഴപ്പമുണ്ടാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുളളതാണ് എന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
വ്യാജ വാർത്തകൾ കണ്ടെത്തുന്ന പി.ഐ.ബി ഫാക്‌ട് ചെക്കിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വ്യാജ വാർത്ത ഷെയർ ചെയ്യരുത് എന്നും ഫോർവേഡ് ചെയ്യരുത് എന്നും പി.ഐ.ബി ആവശ്യപ്പെട്ടിട്ടുണ്ട്.
A morphed image being shared on social media cites a prominent Hindi news channel claiming Union Home Minister @amitshah has been infected with #COVID19
The image is #Fake and aims to spread confusion. Please do not share or forward it. pic.twitter.com/3evj8DFUiA