ചേർത്തല:ലോക്ക്ഡൗൺ കാലയളവിൽ ഓൺലൈൻ മത്സരങ്ങളുമായി ശ്രീനാരായണ എംപ്ലോയീസ് ഫോറവും ശ്രീ നാരായണ പെൻഷൻ കൗൺസിലും. സ്വർണ്ണനാണയങ്ങളും 101 പ്രോത്സാഹന സമ്മാനങ്ങളുമാണ് വിജയികളെ കാത്തിരിക്കുന്നത്. മത്സരങ്ങൾ നാളെ ആരംഭിക്കും.
ക്വിസ്,കുടുംബ പ്രാർത്ഥന സെൽഫി, അടുക്കളത്തോട്ട കുടുംബ സെൽഫി ഫോട്ടോ മത്സരം എന്നിവയാണ് ഇനങ്ങൾ. ആദ്യ മൂന്ന് പേർക്ക് ഓരോ സ്വർണ്ണ നാണയങ്ങൾ നൽകും.ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രം,ഗുരുവിന്റെ ഗൃഹസ്ഥ സന്യസ്ഥ ശിഷ്യന്മാർ, എസ്.എൻ.ഡി.പി യോഗം, ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ, ഗുരുദേവ കൃതികൾ എന്നിങ്ങനെ അഞ്ച് ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തുന്നത്.അഞ്ച് വിഭാഗങ്ങളിലായി ഓരോ ദിവസവും 20 ചോദ്യങ്ങൾ വീതം ഉണ്ടാകും.
ആകെ100 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. ക്വിസ് മത്സരം നാളെ രാവിലെ 10 മുതൽ 12 ന് രാത്രി 10 വരെയാണ്. തുല്യമാർക്ക് വരികയാണെങ്കിൽ വിജയിയെ നറുക്കെടുപ്പിലൂടെയായിരിക്കും നിശ്ചയിക്കുക പേരും മേൽവിലാസവും, യൂണിയൻ, ശാഖാ സംബന്ധിയായ മത്സരാർത്ഥികളുടെ വിവരങ്ങളും നൽകി www. snsamabhavana.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മൊബൈൽ നമ്പർ ഉപയോഗിച്ചു മത്സരത്തിന് ചേരുന്നവരുടെ പേര്, രഹസ്യ പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് വെബ്സൈറ്റിൽ നിന്നു ചോദ്യങ്ങൾ എടുക്കാൻ കഴിയും. മത്സരാർത്ഥികൾക്ക് http://snsamabhavana.in/
പ്രാർത്ഥനാ കുടുംബസെൽഫി
സെൽഫി ഫോട്ടോ മത്സരത്തിൽ എല്ലാവർക്കും പങ്കെടുക്കാം. വിഷുദിനത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാന പ്രകാരമുള്ള ചടങ്ങുകളനുസരിച്ച് ഗുരുദേവനെ പ്രാർത്ഥിക്കുന്നതാണ് ഫോട്ടോ തീം.
ഫോട്ടോ വെബ്സൈറ്റിൽ അയയ്ക്കണം. രാവിലെ 8 മുതൽ രാത്രി 8 വരെ അയയ്ക്കാം.
അടുക്കളത്തോട്ടം സെൽഫി
അടുക്കളത്തോട്ടത്തിന്റെ ഫോട്ടോകളും വെബ്സൈറ്റ് വഴി 14ന് അയയ്ക്കാം. കുടുംബ പ്രാർത്ഥനാ സെൽഫി മത്സരനിബന്ധനകൾ ബാധകമാണ്. വിജയികൾക്ക് ശ്രീനാരായണാ സമഭാവന സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമ്മാനങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446040661,9446526859,8848209549, 94470 19611, 9447231994.