dr-sathyavathi
ഡോ. സത്യവതി​

കൊല്ലം : പ്രശസ്ത ഗൈനക്കോളജിസ്റ്റും എസ്.എ.ടി ഹോസ്പിറ്റൽ റിട്ട. സൂപ്രണ്ടും ഇരവിപുരം പഴവിളയിൽ പരേതരായ ജി. നാണുമുതലാളിയുടെയും കാർത്ത്യായനിയുടെയും മകളുമായ ഡോ. എൻ. സത്യവതി (89) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രൊഫ. രാജപ്പൻ (തിരു. യൂണിവേഴ്സിറ്റി കോളേജ് ബോട്ടണി വിഭാഗം മുൻ തലവൻ). സഹോദരങ്ങൾ : പരേതയായ ഗൗരിക്കുട്ടി (റിട്ട. ടീച്ചർ), എൻ. നടരാജൻ (റിട്ട. കെ.എസ്.ഇ.ബി. എൻജി.), എൻ. രുക്മിണി (റിട്ട. ടീച്ചർ), എൻ. നളിനി (റിട്ട. ടീച്ചർ), എൻ. ചന്ദ്രസേനൻ, പരേതനായ അഡ്വ. എൻ. ഹരിഹരൻ, എൻ. ഉണ്ണികൃഷ്ണൻ, പരേതനായ എൻ. ജയചന്ദ്രൻ. സംസ്കാരം : ഇരവിപുരം പി.എം.ആർ ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നടന്നു. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 6ന്.