pinarayi-vijayan

തി​രു​വ​ന​ന്ത​പു​രം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യദീപം തെളിക്കാൻ ആവശ്യപ്പെട്ടതിനോട് പ്രതികരിച്ച് മുഖ്യമന്ത്രി. പ്ര​കാ​ശം പ​ര​ക്കേ​ണ്ട​ത് വി​ഷ​മം അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ മ​ന​സു​ക​ളി​ലാ​ണെ​ന്നും അ​തി​നു​വേ​ണ്ട​തു സാ​മ്പത്തി​ക പി​ന്തു​ണ​യാ​ണെ​ന്നും ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ദീ​പം തെ​ളി​​ക്ക​ലി​നെ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇപ്പോഴുള്ള സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​കാ​ശം പ​ര​ക്കേ​ണ്ട​ത് വി​ഷ​മം അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ മ​ന​സു​ക​ളി​ലാ​ണെന്നും അ​തി​നു​വേ​ണ്ട​ത് അ​വ​ർ​ക്ക് സാ​മ്പത്തി​കപി​ന്തു​ണ ന​ൽ​ക​ലാ​ണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ​ക്കാ​ര്യം ത​ന്നെ​യാ​ണ് നേ​ര​ത്തെ​യും താൻ നേരത്തെയും പ​റ​ഞ്ഞ​ത്. സാ​മ്പത്തി​ക പി​ന്തു​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വ​രു​മെ​ന്നാ​ണ് താൻ പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

അ​ശാ​സ്ത്രീ​യ​മാ​യ സ​മീ​പ​നം രാ​ജ്യ​മാ​കെ ചെ​യ്യ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പറയുമ്പോൾ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​യും ഉ​ണ്ടാ​കുമെന്നും അ​തി​നെ​ക്കു​റി​ച്ച് ആ​ശ്ച​ര്യ​പ്പെ​ടേ​ണ്ട​തില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു മ​ഹാ​മാ​രി​യെ ഒ​റ്റ​ക്കെ​ട്ടാ​യി നേരിടുമ്പോൾ പ്ര​ധാ​ന​മ​ന്ത്രി ഏ​ത് കാ​ര്യം പ​റ​ഞ്ഞാ​ലും അ​തി​ന് അതിന്റേതായ പ്രാ​മു​ഖ്യം കൊ​ടു​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. മു​ഖ്യ​മ​ന്ത്രി അഭിപ്രായപ്പെട്ടു.