dfo-

കണ്ണൂർ:ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് ഐഎഫ്എസ് ഉദ്യോ​ഗസ്ഥൻ കുടുംബത്തോടൊപ്പം യാത്രപോയത് വിവാദമായി. വിലക്കുകൾ ലംഘിച്ച് കണ്ണൂർ ഡി.എഫ്.ഒ കെ.ശ്രീനിവാസ് തെലങ്കാനയിലേക്കാണ് പോയത്. കുടുംബത്തോടൊപ്പം സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. വയനാട് അതിർത്തി വഴിയാണ് ഡ‍ി.എഫ്.ഒയും കുടുംബവും കേരളം വിട്ടത്. അുമതിയില്ലാതെയാണ് ഉദ്യോഗസ്ഥൻ സംസ്ഥാനം വിട്ടതെന്ന് വനംമന്ത്രി അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

അവധിക്കുള്ള ശ്രീനിവാസിന്റെ അപേക്ഷ വനംവകുപ്പ് മേധാവി നിരസിച്ചിരുന്നു.

അതിനിടെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കേണ്ടതില്ലെന്ന് 17 അംഗ കർമ്മസമിതി. മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് സമിതി ഇക്കാര്യം നിര്‍ദേശിച്ചിട്ടുള്ളത്. ലോക്ക്ഡൗൺ ഇളവുകൾ മൂന്ന് ഘട്ടമായി നടപ്പാക്കണമെന്നതാണ് പ്രധാന ശുപാര്‍ശ.