ലണ്ടൻ: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഐ.സിയുവിലേക്ക് മാറ്റി. ബോറിസ് ജോൺസൺന്റെ ആരോഗ്യനില മോശമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചതായാണ് റിപ്പോർട്ട്. വിദേശകാര്യ മന്ത്രി ഡോമിനിക് റാബിന് പ്രധാനമന്ത്രിയുടെ ചുമതലകൾ കൈമാറി. 10ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബോറിസ് ജോൺസനെ ആശുപത്രിയിലേക്ക് മാറ്റിയത്.