കൊല്ലം: മരുന്നില്ല, ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ. സംസ്ഥാനത്ത് ആകെയുള്ള 640 ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളാണ് പ്രതിസന്ധിയിലായത്. രോഗികൾക്ക് കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ തുടങ്ങിയതാണ് ഇവ. ജീവൻ രക്ഷാ മരുന്നുകൾക്കുൾപ്പടെ സ്റ്റോറുകളിൽ ക്ഷാമം നേരിട്ടതോടെ തുറന്നുവച്ചിട്ട് കാര്യമില്ലെന്നാണ് നടത്തിപ്പുകാർ പറയുന്നത്. കൊച്ചിയിലെ വിതരണക്കാരാണ് മരുന്ന് എതിച്ചിരുന്നത്. രണ്ടാഴ്ചയായി മരുന്നിന്റെ വരവില്ല.