ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ്-19 ബാധിച്ച് ഒരു സ്ത്രീ കൂടിമരിച്ചത്തോടെ സംസ്ഥാനത്തെ മരണസംഖ്യ ആറായി ഉയർന്നു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ചുപേർ മരിച്ചിരുന്നു. തിങ്കളാഴ്ച 50 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 621 ആയി. തിങ്കളാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചവരിൽ 48 പേർ നിസാമുദ്ദിൻ മതസമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. കൊവിഡ് ബാധിച്ച 621 പേരിൽ 573 സമ്മേളനത്തിൽ പങ്കെടുത്തവരാണ്. നിസാമുദ്ദിൻ മതസമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി ബന്ധപ്പെട്ടവരുമായി 1475 പേരുടെ രക്തം പരിശോധിച്ചു. ഇവരുമായി ബന്ധപ്പെട്ട 750 പേരുടെ രക്തംകൂടി പരിശോധിക്കാനുണ്ട്. ഇതുവരെ 4,612 പേരുടെ രക്തം പരിശോധിച്ചു.