തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ അനാട്ടമി പ്രൊഫസറും മണിപ്പാൽ കസ്‌തൂർബാ മെഡിക്കൽ കോളേജ് ഡീനും വകുപ്പ് മേധാവിയുമായിരുന്ന പേട്ട ഗോകുലം കൗമുദി റസിഡന്റ്സ് അസോസിയേഷൻ- 135ൽ ഡോ.പി.ശ്രീദേവി (75) നിര്യാതയായി.ഭർത്താവ്:പരേതനായ ആർ.ഗോപകുമാർ (കെ.എസ്.ആർ.ടി.സി റിട്ട.എക്സിക്യൂട്ടീവ് ഡയറക്ടർ),മകൻ:ഡോ.രഘുറാം ഗോപകുമാർ (വൈറ്റ് ക്രോസ് ഡെന്റൽ ക്ലിനിക്ക്,ജി.എച്ച്.എസ് റോഡ്, പേട്ട).മരുമകൾ :സുചിത്ര രഘുറാം.ചെറുമക്കൾ:ഉദയ്,സൂര്യ,ദിയ.സംസ്കാരം മുട്ടത്തറ മോക്ഷകവാടത്തിൽ നടത്തി.