boris

ലണ്ടൻ: കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ നില ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശ്വാസതടസം അനുഭവപ്പെടുന്നതിനാൽ തിങ്കളാഴ്ച മുതൽ അദ്ദേഹത്തിന് ഓക്‌സിജൻ നൽകുന്നുണ്ട്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലാണ് ചികിത്സ. വെന്റിലേറ്റർ സൗകര്യം ആവശ്യമായി വരാൻ സാദ്ധ്യതയുള്ളതിനാലാണ് പ്രധാനമന്ത്രിയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

പനി കടുത്തതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിക്ക് മാറ്റിയത്. ജോൺസന്റെ അസാന്നിദ്ധ്യത്തിൽ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനാണ് ചുമതലകൾ നിർവഹിക്കുന്നത്.