
തിരുവനന്തപുരം:ലോക്ക് ഡൗൺ കാലത്ത് നഗരവാസികൾക്ക് വേണ്ടി കുടുംബശ്രീയുടെ സഞ്ചരിക്കുന്ന പച്ചക്കറി വണ്ടിയുടെ ഉദ്ഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിച്ചു. ആവശ്യക്കാർ വിളിക്കുന്നതിനനുസരിച്ച് നാടൻ പച്ചക്കറിയുമായി കുടുംബശ്രീയുടെ വണ്ടി വീട്ടുമുറ്റത്തെത്തും.കുടുംബശ്രീ ഇടപ്പഴിഞ്ഞി ആശ്രയ യൂണിറ്റിന്റെ സംരംഭത്തിൽ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ ഉത്പാദിപ്പിച്ച നാടൻ പച്ചക്കറികൾ വിപണനത്തിനുണ്ട്.റസിഡന്റ്സ് അസോസിയേഷൻ കേന്ദ്രീകരിച്ചായിരുക്കും വിപണനം .ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്. എസ്.സിന്ധു,എസ്.പുഷ്പലത എന്നിവർ പങ്കെടുത്തു.കുടുംബശ്രീയുടെ പച്ചക്കറികൾ ആവശ്യമുള്ളവർ ഫോൺ.7025332892, 8113008306 ബന്ധപ്പെടുക.