തിരുവനന്തപുരം:ഉപയോഗിച്ച മാസ്‌ക്കുകളും ഗ്ലൗസുകളും ഉപേക്ഷിക്കാനായി പൊലിസുകാർക്ക് ഇനി പ്രയാസം നേരിടില്ല. നഗരസഭയാണ് പൊലിസിന് സഹായവുമായി എത്തുന്നത്.പൊലീസ് ആസ്ഥാനത്തും കമ്മീഷണർ ഓഫീസിലും നഗരത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ഉൾപ്പെടെ ഉപയോഗിച്ച മാസ്‌ക്കുകളും ഗ്ലൗസുകളും ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് നഗരസഭ. മാസ്‌ക്കുകളും ഗ്ലൗസുകളും നിക്ഷേപിക്കാൻ എല്ലാ സ്റ്റേഷനുകളിലും പ്രത്യേക സംസ്‌കരണ ബിൻ സ്ഥാപിക്കും.ബിൻ നിറയുമ്പോൾ നഗരസഭ ഇവ ശേഖരിച്ച് സംസ്‌കരണ കേന്ദ്രത്തിലേക്ക് കൈമാറും. ഐ.എം.എ യുമായിചേർന്നാണ് നഗരസഭ ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.