ശ്രീനഗർ: ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കരുതൽ തടങ്കലിലാക്കിയ ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയെ സ്വവസതിയിലേക്ക് മാറ്റി. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ ഇവർ വീട്ടിലും തടങ്കലിൽ തന്നെ തുടരും. മൗലാന ആസാദ് റോഡിലെ സബ്‌സിഡിയറി ജയിലിൽ നിന്ന് ഫെയർ വ്യൂ ഗുപ്കർ റോഡിലെ വസതിയിലേക്കാണ് മാറ്റിയത്.
2019 ആഗസ്റ്റ് അഞ്ചിനാണ് മെഹബൂബയെ അറസ്റ്റ് ചെയ്ത് പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നത്. പിന്നീട് ഫെബ്രുവരിയിൽ പൊതുസുരക്ഷ നിയമം ചുമത്തുകയും ചെയ്തിരുന്നു.