മുംബയ്: പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ (എച്ച്.യു.എൽ) മൂല്യം ആദ്യമായി അഞ്ചുലക്ഷം കോടി രൂപ കടന്നു. ഇന്നലെ ഓഹരിവില 14 ശതമാനം ഉയർന്ന് റെക്കാഡായ 2,462 രൂപയിൽ എത്തിയതോടെ മൂല്യം 5.29 ലക്ഷം കോടി രൂപയായി ഉയരുകയായിരുന്നു.
പ്രമുഖ മിൽക്ക് സപ്ളിമെന്റ് ബ്രാൻഡായ ഹോർലിക്‌സിനെ ജി.എസ്.കെ ഗ്രൂപ്പിൽ നിന്ന് ഈ മാസമാദ്യം എച്ച്.യു.എൽ 3,045 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു.