dhyanam

കൊറോണയെ പ്രതിരോധിക്കാൻ നടപ്പാക്കപ്പെട്ട ലോക്ക് ഡൗൺ കാലം വലിയൊരു വിഭാഗം ആളുകളിലും വിഷാദവും ഉന്മേഷമില്ലായ്മയും ഉറക്കക്കുറവും സൃഷ്ടിച്ചിട്ടുണ്ട്. മനസിന് ആനന്ദവും ശാന്തതയും കൈവരിക്കാൻ മികച്ച മാർഗമാണ് ധ്യാനം. മസ്തിഷ്‌കത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും അത്ഭുതകരമായ വഴിയാണിത്.


ലോക്ക് ഡൗൺ കാലത്തെ ഉത്കണ്ഠയും വിഷാദവും പലരെയും അമിത ഭക്ഷണത്തിലേക്കും നയിക്കുന്നുണ്ട്. കേട്ടോളൂ, ധ്യാനം മാനസിക പിരിമുറുക്കം കുറയ്ക്കുന്നതോടെ അമിതഭക്ഷണമെന്ന ശീലം മാറും. ശരീരഭാരവും നിയന്ത്രിക്കാം.

മനസ് ഏകാഗ്രമാക്കി ഏത് സമയത്തും ചെയ്യാവുന്നതാണ് ധ്യാനം. മികച്ച ഓൺലൈൻ സൈറ്റുകൾ വഴിയും ധ്യാനം ശീലിക്കാം. ധ്യാനം ശീലിച്ചവർക്ക് ആസ്വാദന ക്ഷമതയും കൂടുതലായിരിക്കും. പ്രകൃതി ഭംഗിയും സംഗീതവും ആസ്വദിക്കാൻ ഇവർക്ക് കഴിവ് കൂടുതലായിരിക്കും. ഒപ്പം ചുറ്റുമുള്ള സകലതിനെയും സ്‌നേഹിക്കാനും വികാര വിക്ഷോഭത്തിൽ പെടാതിരിക്കാനും കഴിയും.