കൊവിഡ് പ്രതിരോധത്തിന് നടൻ മോഹൻലാലിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് ലാൽ സംഭാവന ചെയ‌്തത്. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് നിലവിൽ ജോലി നഷ്‌ടമായ സിനിമാ മേഖലയിലെ ദിവസവേതന തൊഴിലാളികൾക്കായി 10 ലക്ഷം രൂപ ലാൽ നേരത്തെ നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് സംഭാവ നൽകിയവർ-
ജ്യോതി ബോറട്ടറീസ് രാമചന്ദ്രൻ- രണ്ട് കോടി
തിരുവിതാംകൂർ ദേവസ്വം ബോർഡ്- ഒരു കോടി
കല്യാൺ സിൽക്സ്- ഒരു കോടി
കിംസ് ആശുപത്രി- ഒരു കോടി
തിരൂർ അർബൻ ബാങ്ക്- 67,15000 രൂപ
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക്- 52 ലക്ഷം
മോഹൻലാൽ- 50 ലക്ഷം