kalyan-silks

തൃശൂർ: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാൺ സിൽക്‌സ് ഒരുകോടി രൂപ നൽകി. കൊവിഡ്-19 മഹാമാരിയുടെ ആരംഭകാലം മുതൽ, വിവിധ സന്നദ്ധസംഘടനകളുമായി കൈകോർത്ത് കല്യാൺ സിൽക്‌സ് സഹായഹസ്‌തവുമായി മുൻപന്തിയിൽ ഉണ്ടായിരുന്നുവെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

2018ലെ മഹാപ്രളയത്തിൽ ഉലഞ്ഞ കേരളത്തിന്റെ പുനരുദ്ധാരണത്തിനായി നാലുകോടിയോളം രൂപ കല്യാൺ സിൽക്‌സ് സംഭാവന ചെയ്‌തിരുന്നു. പ്രളയത്തിൽ വീടുനഷ്‌ടപ്പെട്ട ജീവനക്കാരുടെ വീടുകളുടെ പുനർനിർമ്മാണത്തിനും മുൻകൈ എടുത്തു. വാണിജ്യമേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെങ്കിലും 5,000ലധികം വരുന്ന ജീവനക്കാർക്ക് മാർച്ചിലെ ശമ്പളം മുഴുവനായി കല്യാൺ സിൽക്‌സ് നൽകി.