മ്യൂണിക്ക് : ജർമ്മൻ ഫുട്ബാളർ തോമസ് മുള്ളർ ബയേൺ മ്യൂണിക്ക് ക്ളബുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടി. 30 കാരനായ മുള്ളർ കഴിഞ്ഞ 20 വർഷമായി ബയേണിനാെപ്പമാണ്. അഞ്ഞൂറിലേറെ മത്സരങ്ങൾ ബയേണിനായി കളിച്ച മുള്ളർ എട്ട് ബുണ്ടസ് ലിഗ കിരീടനേട്ടങ്ങളിലും 2013ലെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും പങ്കാളിയായി.