ന്യൂഡൽഹി: കൊവിഡ്-19 പ്രതിസന്ധികളെ തുടർന്ന് രാജ്യത്ത് തൊഴിലില്ലായ്‌മ നിരക്ക് മാർച്ചിൽ 43 മാസത്തെ ഉയരമായ 8.7 ശതമാനത്തിൽ എത്തിയെന്ന് മുംബയ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ എക്കോണമിയുടെ (സി.എം.ഐ.ഇ) റിപ്പോർട്ട്. ജനുവരിയിൽ നിരക്ക് 7.16 ശതമാനമായിരുന്നു. തൊഴിൽ പങ്കാളിത്ത നിരക്ക് (എൽ.പി.ആ) ആദ്യമായി 42 ശതമാനത്തിന് താഴേക്ക് (മാർച്ചിൽ 41.9%) കുറഞ്ഞു. ജനുവരിയിൽ ഇത് 42.96 ശതമാനമായിരുന്നു.