shylaja

തിരുവനന്തപുരം: കാസർകോട് മെഡിക്കൽ കോളേജിനെപ്പറ്റിയുള്ള വാസ്തവവിരുദ്ധമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ പ്രസ്താവിച്ചു. ഹോട്ട് സ്പോട്ടായ കാസർകോട് കൊവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ പ്രത്യേക പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. നിർമ്മാണം പൂർത്തിയായ കാസർകോട് മെഡിക്കൽ കോളേജിന്റെ അക്കാഡമിക് ബ്ലോക്ക് 4 ദിവസം കൊണ്ട് 7കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക കൊവിഡ് ആശുപത്രിയാക്കി മാറ്റിയതെന്നും ഇത്രയേറെ പ്രവർത്തനങ്ങൾ നടക്കുമ്പോൾ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.