മാഡ്രിഡ് : സ്‌പെയ്‌നിലെ വമ്പൻ ഫുട്ബാൾ ക്ളബുകളായ ബാഴ്സലോണ,റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവയെ എല്ലാം പരിശീലിപ്പിച്ച ഏക വ്യക്തി റഡോമിർ അന്റിച്ച് അന്തരിച്ചു. 71 കാരനായ ഇദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു.സെർബിയയിൽ നിന്ന് റയൽ സരഗോസയുടെ കളിക്കാരനായാണ് അന്റിച്ച് സ്പെയ്നിലെത്തിയത്. 1991/92 സീസണിൽ പത്ത്മാസം റയൽ കോച്ചായിരുന്നു. 1995 മുതൽ 2000 വരെയുളള കാലയളവിൽ മൂന്ന് തവണയായി അത്‌ലറ്റിക്കോയെ പരിശീലിപ്പിച്ചു.2002/03 സീസണിലാണ് ബാഴ്സയെ പരിശീലിപ്പിച്ചത്. 2010 ലോകകപ്പിൽ സ്വദേശമായ സെർബിയയുടെ പരിശീലകനായിരുന്നു.