donald-trump

വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടനയാണ് എല്ലാം 'നശിപ്പിച്ചതെന്നും' അമേരിക്കയിൽ നിന്നും ഫണ്ട്‌ വാങ്ങിയ ശേഷം സംഘടന ചൈനയെ പിന്തുണച്ചുകൊണ്ടാണ് പ്രവർത്തിച്ചതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾക്കും ചികിത്സാ സാമഗ്രഹികൾക്കും ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഇങ്ങനെ പ്രതികരിച്ചത്.

ഭാഗ്യത്തിന് അമേരിക്ക സംഘടനയുടെ വാക്കുകൾ അവഗണിച്ചുവെന്നും ചൈനയ്ക്ക് മുൻപിൽ അമേരിക്കൻ അതിർത്തികൾ തങ്ങൾ തുറന്നുവെച്ചുവെന്നും ട്രംപ് പറയുന്നു. തന്റെ ട്വീറ്റിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ഇക്കാര്യത്തിൽ അമേരിക്ക വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ലോകാരോഗ്യ സംഘടന എന്തിനാണ് ഇങ്ങനെയൊരു പിഴവുള്ള വിവരം തങ്ങൾക്ക് നൽകിയതെന്നും ട്രംപ് തന്റെ കുറിപ്പിലൂടെ സംശയം പ്രകടിപ്പിച്ചു.

The W.H.O. really blew it. For some reason, funded largely by the United States, yet very China centric. We will be giving that a good look. Fortunately I rejected their advice on keeping our borders open to China early on. Why did they give us such a faulty recommendation?

— Donald J. Trump (@realDonaldTrump) April 7, 2020

എന്നാൽ എന്തുകൊണ്ടാണ് ഇപ്പോൾ അദ്ദേഹം ഇങ്ങനെയൊരു പ്രതികരണം ഇപ്പോൾ നടത്തിയതെന്ന കാര്യം വ്യക്തമല്ല. കൊവിഡ് മഹാവ്യാധിയോട് വൈകി പ്രതികരിച്ചതിന് വിമർശനം നേരിടുന്നയാളാണ് ട്രംപ്. കൊവിഡ് 19നെതിരെ മരുന്ന് അമേരിക്കയിലേക്ക് കയറ്റി അയച്ചില്ലെങ്കിൽ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വാഷിംഗ്ടണിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

കൊവിഡിനെതിരെ പോരാടാൻ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിൻ ട്രംപ് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാൽ ഇന്ത്യയിൽ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നാണ് ട്രംപ് പറഞ്ഞത്.