dies

അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. ജാംനഗർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ്​ ചൊവ്വാഴ്​ച രാത്രിയാണ്​ മരിച്ചത്​. ഏപ്രിൽ അഞ്ചിനാണ്​ കുട്ടിക്ക് കൊവിഡ്​ സഥിരീകരിച്ചത്​. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നതിനെ തുടർന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉത്തർപ്രദേശിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനാണ്​ മരിച്ചത്​. കുട്ടിക്ക്​ രോഗം വന്നതെങ്ങനെ എന്ന്​ വ്യക്തമായിട്ടില്ല. ഇതോടെ ഗുജറാത്തിൽ 16 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.