തിരുപ്പതി: ഇരട്ടകുട്ടികൾക്കു കൊവിഡെന്നും കൊറോണയെന്നും പേരിട്ടതിനു പിന്നാലെ ആന്ധ്രായിൽ ലോക്ക്ഡൗൺ കാലത്തു പിറന്ന നവജാത ശിശുക്കൾക്കു കൊറോണ കുമാർ എന്നും കൊറോണ കുമാരിയെന്നും പേരിട്ടു. കടപ്പ ജില്ലയിലെ വെമുലയിൽ രണ്ട് നവജാതശിശുക്കൾക്കാണ് കൊറോണ വൈറസിന്റെ പേര് നൽകിയത്. ലോക്ക് ഡൗണിണിനിടയിൽ തന്റെ ക്ലിനിക്കിൽ ജനിച്ച രണ്ട് കുഞ്ഞുങ്ങൾക്ക് കൊറോണ കുമാർ, കൊറോണ കുമാരി എന്നീ പേരുകൾ നൽകിയിട്ടുണ്ടെന്ന് ഡോ. എസ്ഇ ബാഷ ക്ലിനിക്കിലെ ഡോക്ടർ എസ്. ബഷ പറഞ്ഞു.
ലോക്ഡൌൺ നിലനിൽക്കെ ക്ലിനിക്കിലെത്തിച്ച ഗർഭിണികളുടെ പ്രസവം വിജയകരമായി പൂർത്തിയായതോടെ കുട്ടികൾക്ക് അവിസ്മരണീയമായ പേരിടാൻ മാതാപിതാക്കൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കോറോണ വൈറസിന്റെ പേര് നിർദ്ദേശിച്ചത്. ഉടൻ തന്നെ മാതാപിതാക്കൾ പേര് അംഗീകരിച്ചതായി ഡോക്ടർ പറഞ്ഞു. തല്ലപ്പള്ളിൽ നിന്നുള്ള ദമ്പതികൾ മകൾക്ക് കൊറോണ കുമാരി എന്ന് പേരിട്ടപ്പോൾ അലിറെഡിപള്ളിയിൽ നിന്നുള്ള ദമ്പതികൾ അവരുടെ നവജാത മകന് കൊറോണ കുമാർ എന്ന് പേരിട്ടു.