vate-

കാസർകോട്: കാസർകോട് റെയിഞ്ചിലെ ബന്തടുക്ക സെക്ഷനിൽ മണ്ടക്കോൽ ബീറ്റിൽപ്പെട്ട ചാമക്കൊച്ചി വനമേഖലയിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്യത്തിൽ വ്യാജ ചാരായ നിർമ്മാണം തടയുന്നതിനായുള്ള റെയിഡ് നടത്തി. ഊർജിതമായ അന്വേഷണത്തിൽ 500 ലിറ്ററോളം വ്യാജ ചാരായം നിർമ്മിക്കാൻ തയ്യാറാക്കിയ വാഷും അനുബന്ധ സാധനങ്ങങ്ങളും പിടികൂടി നശിപ്പിച്ചു. കൊവിഡ് - 19 ന്റെ പശ്ചാതലത്തിൽ മദ്യശാലകൾ പൂട്ടിയതിനാൽ വ്യാജ ചാരായ നിർമ്മാണം നടത്തുന്നത് തടയുവാനാണ് റെയ്ഡ് നടത്തിയത്. കാസർകോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഉമ്മർ ഫാറൂഖ്, രമിത, അലീഷ , ഡ്രൈവർ രാഹുൽ, വാച്ചർമാരായ സുധീഷ്, ലൈജു എന്നിവരും ചാരായ റെയ്ഡ് സംഘത്തിൽ ഉണ്ടായിരുന്നു.