തിരുവനന്തപുരം: വലിയതുറ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്തു. മണക്കാട് കുത്തുകല്ലുംമൂട് പേരുവിളാകത്ത് വീട്ടിൽ എം.സന്തോഷ് കുമാറി (46) നെയാണ് ഇന്നലെ രാത്രി മൂന്ന് മണിയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുരേഷ്‌കുമാറിന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്‌കരിച്ചു. പബ്ളിക് ഹെൽത്ത് ലാബിൽ ഡ്രഗ് അനലിസ്‌റ്റായ കരിക്കകം സ്വദേശി രേവയാണ് ഭാര്യ. മുരളി മഹേശ്വർ(11), മഹാലക്ഷ്മി(4) എന്നിവരാണ് മക്കൾ. ഫോർട്ട് പൊലീസ് കേസെടത്തു.