
ലോകത്തെ ഭീതിയുടെ മുനയിലാഴ്ത്തിയിരിക്കുകയാണ് കൊവിഡ് 19. വൈറസിൽ നിന്ന് രക്ഷനേടാൻ ലോക ജനത മുഴുവൻ സാമൂഹ്യ അകലം പാലിക്കുന്നതിനായി സ്വന്തം വീടുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ കൊവിഡിനെ കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും വളരെ ലളിതമായി ഒന്നര മിനുറ്റ് വിഡിയോയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഡോ.പ്രവീൺ.എസ്.ലാൽ.
സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ് ഈ വീഡിയോ."ഞാൻ കൊറോണയാണ്...എന്നെ നിങ്ങൾ കേൾക്കൂ .." എന്ന തലക്കെട്ടോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കൊവിഡിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത് ഇൻവിസ് മൾട്ടി മീഡിയയാണ്. അബുദാബിയിലെ ന്യൂ മെഡിക്കൽ സെന്ററിൽ പീഡിയാട്രിക് കാർഡിയോളജിസ്റ്റാണ് ഡോ.പ്രവീൺ.