ayurveda

തിരുവനന്തപുരം:ചികിത്സയ്ക്കും രോഗ പ്രതിരോധത്തിനും തുല്യപ്രാധാന്യം നല്‍കുന്ന ഔഷധ വ്യവസ്ഥയാണ് ആയു‌ർ‌വേദം.ഈ കൊവിഡ‌് കാലത്തും ഇത് ഏറെ പ്രയോജനമാണ്.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ പ്രതിരോധ ശേഷി വേണ്ടവർ മാദ്ധ്യമപ്രവർത്തകർക്കാണ്.ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള കൗമുദിയിലെ മാദ്ധ്യമ പ്രവർത്തകർക്കും ജീവനക്കാർക്കും പ്രതിരോധ ഔഷധ കിറ്റ് കൈമാറി.ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സി.ഡി.ലീന കിറ്റുകൾ കേരള കൗമുദി ഓൺലൈൻ ഹെഡ് ലതാ രാധാകൃഷ്ണന് കൈമാറി. വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ദ്രാക്ഷാദി കഷായം, ദ്രാക്ഷാരിഷ്ടം എന്നിവയും വൈറൽ രോഗബാധ തടയുന്നതിനുള്ള സുർശന ഗുളിക, വില്വാദി ഗുളിക എന്നിവയടങ്ങുന്നതാണ് ഔഷധ കിറ്റ്.കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ് അസോസിയേഷൻ. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാപ്രസിഡന്റ് ഡോ.ആനന്ദ് എസ്.എസ്, ജില്ലാസെക്രട്ടറി ഡോ. അഭിലാഷ് എന്നിവരും സന്നിഹിതരായിരുന്നു. ലോക്ക് ഡൗൺ സമയത്ത് വീട്ടിലിരുന്ന് ഫോണിലൂടെ വൈദ്യസഹായവും നി‌‌‌ർദ്ദേശങ്ങളും നൽകുന്നുണ്ട്.
വിവരങ്ങൾക്ക് : ഡോ ലീന ( 98476634671), ഡോ അഭിലാഷ്.എൻ.എസ് (9562215577), ഡോ രമ്യ എസ്.എൻ ( 9746634671), ഡോ മുഹമ്മദ് അനസ് (9388007007), ഡോ മുഹമ്മദ് റാഫി (8547760573), ഡോ ഗൗരി എം (9497471016)