ഭോപ്പാൽ : കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരെ സ്വന്തം ജീവൻ പോലും പണയം വെച്ചാണ് ആരോഗ്യ മേഖലയിൽ ഉളളവർ ജോലി ചെയുന്നത്. ഇതിനിടെയാണ് ഭോപ്പാൽ ജെ പി ആശുപത്രിയിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർ സച്ചിൻ നായക്ക് തന്റെ ജോലിക്ക് ശേഷം വീട്ടിലേക്ക് പോകാതെ സ്വന്തം കാറിൽ തന്നെ താമസിക്കുന്നത്. കുടുംബത്തിന് രോഗം പകരാതിരിക്കാനുളള മുൻ കരുതൽ നടപടികളുടെ ഭാഗമായിട്ടാണ് ഡോക്ടർ സ്വന്തം കാറ് തന്നെ വീടാക്കിയത്. ആശുപത്രിക്ക് അടുത്ത് തന്നെയാണ് കാർ പാർക്ക് ചെയ്തിട്ടുളളത്. ഇതിനാൽ ഏത് അടിയന്തര ഘട്ടത്തിലും സച്ചിൻറെ സേവനം രോഗികൾക്ക് ലഭ്യമാണ്.
ഒഴിവു നേരങ്ങൾ ചിലവഴിക്കാൻ കാറിനുളളിൽ പുസ്തകങ്ങളും ഒരുക്കിയിട്ടുണ്ട് ഡേക്ടർ. ജോലി കഴിഞ്ഞു കിട്ടുന്ന കുറച്ച് സമയം മാത്രമാണ് ഡോക്ടർ കുടുംബത്തിനോട് ഫോണിൽ സംസാരിക്കുക. കൊവിഡിനെ ആദ്യം ഇത്ര ഗൗരവപരമായി കരുതിയില്ലെന്നും കൂടുതൽ ആളുകൾക്ക് രോഗം പിടിപെടുന്ന സാഹചര്യം കണക്കിലെടുത്താണ് വീട്ടിലേക്ക് പോകാത്തതെന്നും ഡോക്ടർ പറഞ്ഞു.
ഒരാഴ്ചയായി ഡോക്ടർ സച്ചിൻ കാറിൽ താമസിച്ച് വരികാണ്. കാറിൽ താമസിക്കുന്ന ഡോക്ടറുടെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ സച്ചിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും രംഗത്ത് വന്നു.
.