mukundan-madayan
പി.എം.മുകുന്ദൻ മടയൻ

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് മടപ്പുര മടയനും ക്ഷേത്രം ട്രസ്റ്റിയും ജനറൽ മാനേജരുമായ പി.എം. മുകുന്ദൻ മടയൻ (91) നിര്യാതനായി. 2009 മുതൽ മടപ്പുരയുടെ മടയനായി പ്രവർത്തിച്ചുവരികയാണ്. മടപ്പുരയുടെ വികസനത്തിന് നിരവധി പ്രവർത്തനങ്ങൾ തുടങ്ങിവച്ച് ശ്രദ്ധേയനായിരുന്നു.

തളാപ്പിലെ ജാനകി നിവാസിലും പറശ്ശിനി മടപ്പുര തറവാട്ട് വീട്ടിലും പൊതുദർശനത്തിനുവച്ചശേഷം സംസ്കരിച്ചു. സഹോദരങ്ങൾ: ഗംഗാധരൻ, വിജയൻ, ജാനകി, പങ്കജാക്ഷി, രാജലക്ഷ്മി, ശാന്തകുമാരി, പത്മാവതി.