photo
ഉദയകുമാർ

കൊല്ലം: വീട്ടിൽ ചാരായം വാറ്റും വിൽപ്പനയും, രണ്ടുപേർ പിടിയിൽ. പുനലൂർ പിറവന്തൂർ ആനക്കുളം അലിമുക്ക് വാലുതുണ്ടിൽ വീട്ടിൽ ഉദയകുമാർ(53), പിറവന്തൂർ ആനക്കുളം ചീയോട് പുത്തൻവീട്ടിൽ വർഗ്ഗീസ്(57) എന്നിവരെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉദയകുമാറിന്റെ വീട്ടിലായിരുന്നു വാറ്റ് നടത്തിയിരുന്നത്. ഇവിടെ നിന്നും 35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ലോക് ഡൗൺ തുടങ്ങിയ നാൾ മുതൽ ഇവർ വാറ്റ് തുടങ്ങിയതായാണ് പൊലീസ് നൽകുന്ന വിവരം. ചില്ലറ വിൽപ്പനയായിരുന്നു കൂടുതൽ. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.