ലണ്ടൻ: ഇന്ത്യൻ വംശജനായ ഡോക്ടർ കൊവിഡ് ബാധിച്ച് ലണ്ടനിൽ മരിച്ചു. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനും ആദരണനീയനുമായ കാർഡിയാക് സർജന്മാരിലൊരാളായ ജിതേന്ദ്ര കുമാർ റാത്തോഡാണ് മരിച്ചത്. 55 വയസായിരുന്നു. 1990 കാലഘട്ടം മുതൽ ലണ്ടനിലെ നാഷണൽ ഹെൽത്ത് സർവീസിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. കൊവിഡിനെ ബ്രിട്ടനിൽ നിന്ന് തുരത്താനുള്ള യഞ്ജത്തിൽ അദ്ദേഹവും പങ്കാളയിയായിരുന്നു. ബോംബെ സർവകലാശാലയിൽ നിന്നാണ് റാത്തോഡ് എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയത്. റാത്തോഡിന്റെ ഭാര്യയും രണ്ട് മക്കളും നിരീക്ഷണത്തിലാണ്.